---
title: "മാഹി ബൈപ്പാസിൽ നിന്നും പുഴയിലേക്ക് ചാടിയ പെൺകുട്ടികളെ നാട്ടുകാർ സാഹസീകമായി രക്ഷപ്പെടുത്തി ; കോഴിക്കോട് സ്വദേശിനികൾ അപകട നില തരണം ചെയ്തു."
english_title: "Locals bravely rescued the girls who jumped into the river from the Mahi Bypass; The women of Kozhikode have overcome the danger level."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/203284/Locals bravely rescued the girls who jumped into the river from the Mahi Bypass; The women of Kozhikode have overcome the danger level."
published_at: "2024-05-05T16:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66376b0b7d52a_images.jpeg"
keywords: []
---

# മാഹി ബൈപ്പാസിൽ നിന്നും പുഴയിലേക്ക് ചാടിയ പെൺകുട്ടികളെ നാട്ടുകാർ സാഹസീകമായി രക്ഷപ്പെടുത്തി ; കോഴിക്കോട് സ്വദേശിനികൾ അപകട നില തരണം ചെയ്തു.

> **Lead Summary:** മാഹി ബൈപ്പാസിൽ നിന്നും പുഴയിലേക്ക് ചാടിയ പെൺകുട്ടികളെ നാട്ടുകാർ സാഹസീകമായി രക്ഷപ്പെടുത്തി

## Article Content

മാഹി ബൈപ്പാസിൽ നിന്നും പുഴയിലേക്ക് ചാടിയ പെൺകുട്ടികളെ നാട്ടുകാർ സാഹസീകമായി രക്ഷപ്പെടുത്തി

മാഹി ബൈപ്പാസ് കടന്നു പോകുന്ന ഒളവിലം പാത്തിക്കലിലാണ് സംഭവം. പുഴയിലേക്ക് പെൺകുട്ടികൾ ചാടുന്നത് കടവത്തുള്ളവർ കാണുകയായിരുന്നു. ഉടൻ നാട്ടുകാർ തോണിയിറക്കി സാഹസീകമായി രക്ഷപ്പെടുത്തുകയായിരുന്നു.

ഈ സമയം പാത്തിക്കലുണ്ടായിരുന്ന ആശുപത്രി നഴ്സ് പ്രാഥമിക ശുശ്രൂഷ നൽകുകയും, ചൊക്ലി മെഡിക്കൽ സെൻ്ററിലും, പിന്നീട് ഇന്ദിരാഗാന്ധി ആശുപത്രിയിലുമെത്തിക്കുകയായിരുന്നു.

ഇവർ അപകടനില തരണം ചെയ്തിട്ടുണ്ട്. ഇവരെ കാണാതതുമായി ബന്ധപ്പെട്ട് എലത്തൂർ, ചേവായൂർ പൊലീസ് സ്റ്റേഷനുകളിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളതായും വിവരമുണ്ട്.

ചൊക്ലി - ചോമ്പാൽ പൊലീസ് സ്ഥലത്തെത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/203284/Locals bravely rescued the girls who jumped into the river from the Mahi Bypass; The women of Kozhikode have overcome the danger level.)